കിർമാണി മനോജ് ലഹരി പാർട്ടി നടത്തിയതിന് കസ്റ്റഡിയിൽ


ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ രണ്ടാം പ്രതി കിർമാണി മനോജ് ലഹരി പാർട്ടി നടത്തിയതിന് കസ്റ്റഡിയിൽ. വയനാട് പടിഞ്ഞാറത്തറയിലെ സ്വകാര്യ റിസോർട്ടിലാണ് ലഹരി പാർട്ടി നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ ക്വട്ടേഷൻ സംഘാംഗങ്ങളാണ്. എംഡിഎംഎ, കഞ്ചാവ് ഉൾപ്പടെയുള്ള ലഹരിമരുന്നുകൾ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് റിസോർട്ടിൽ ഷാഡോ പോലീസിനെ വിന്യസിച്ചിരുന്നു. 

വയനാട് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തവരെ പടിഞ്ഞാറത്തറ പോലീസ് േസ്റ്റഷനിലേക്കു മാറ്റി. ടി.പി വധക്കേസിൽ പരോൾ ലഭിച്ച് പുറത്തിറങ്ങിയതാണ് കിർമാണി മനോജ്.

You might also like

Most Viewed