സുള്ളി ഡീൽസ്; ദൽഹിയിൽ വിദ്യാർഥി അറസ്റ്റിൽ

മുസ്‌ലിം യുവതികളെ ഓൺലൈൻ ആപ്ലിക്കേഷനിലൂടെ വിൽപ്പനയ്ക്ക് വച്ച സുള്ളി ഡീൽസ് ആപ്പിന്‍റെ മൂഖ്യസൂത്രധാരനെ ഡൽഹി പോലീസ് പിടികൂടി. ബിസിഎ വിദ്യാർഥി ഓംകാരേശ്വർ താക്കൂർ(25) ആണ് അറസ്റ്റിലായത്. സുള്ളി ഡീൽസ് ആപ്പ്കേസിലെ ആദ്യ അറസ്റ്റാണ് ഇത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് ഓംകാരേശ്വറിനെ പിടികൂടിയത്. സമാന ഉദ്ദേശത്തോടെ പ്രവർത്തിച്ച മറ്റൊരു ആപ്ലിക്കേഷനായ ബുള്ളി ബായ് ആപ്പിന്‍റെ നിര്‍മാതാവ് നീരജ് ബിഷ്‌ണോയ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓംകാരേശ്വറിനെ പിടികൂടിയത്.