കോവിഡ് കുതിക്കുന്നു; പ്രതിദിന രോഗികൾ ഒന്നരലക്ഷം കടന്നു

ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നരലക്ഷം കടന്ന് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,59,632 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രോഗബാധിതരിൽ 40,863 പേര്‍ രോഗമുക്തരായി. 327 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. നിലവില്‍ 5,90,611 കോവിഡ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. 3,44,53,603 പേര്‍ ആകെ രോഗമുക്കരായി. ആകെ മരണസംഖ്യ 4,83,790 ആയി ഉയര്‍ന്നു.
അതേസമയം രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 3,623 ആയി. ഇതില്‍ 1,409 പേര്‍ രോഗമുക്തരായി. 1,009 കേസുകളുമായി മഹാരാഷ്ട്രയാണ് ഒന്നാമതുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 513 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക, കേരളം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്.