ബഹ്റൈനിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു

ബഹ്റൈനിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവിൽ മാറ്റമില്ല. ഇന്നലെ 1424 രോഗസ്ഥിരീകരണമാണ് ഉണ്ടായത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കവിഞ്ഞ് 10218 ആയി. 26 പേരാണ് ആശുപത്രിയിലുള്ളത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ആകെ കോവിഡ് മരണങ്ങൾ 1397 ആണ്. 175 പേർക്കാണ് പുതുതായി രോഗമുക്തി ലഭിച്ചത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,79,263 ആയി. ഇതുവരെയായി 12,06,577 പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 11,82,340 പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ്. ഇതുവരെയായി 8,79,486 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരിക്കുന്നത്.
അതേസമയം ഇന്ന് മുതൽ ബഹ്റൈൻ വിമാനത്താവളത്തിൽ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഒരു ആർടിപിസിആർ പരിശോധന മാത്രമേ ഉണ്ടാവുകയൂള്ളൂ. അഞ്ചാം ദിവസവും, പത്താം ദിവസവും നടത്തേണ്ട പരിശോധനകളാണ് ഒഴിവാക്കിയിരിക്കുന്നത്. പരിശോധനയ്ക്കായി 12 ദിനാറാണ് അടക്കേണ്ടത്.