തമിഴ്നാട്ടിൽ പടക്കനിർമാണശാലയിൽ സ്ഫോടനം. അഞ്ച് മരണം


ചെന്നൈ

തമിഴ്നാട്ടിൽ പടക്കനിർമാണശാലയിൽ സ്ഫോടനം. അഞ്ച് പേർ മരിച്ചു. പത്തോളം പേർക്ക് പരിക്ക്. ശ്രീവില്ലിപുരത്ത് ശ്രീവില്ലിപുത്തൂർ−മധുര റോഡിലെ നാഗലാപുരത്താണ് സ്ഫോടനമുണ്ടായത്. അപകടമുണ്ടായതിന് കാരണം വ്യക്തമല്ല. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ചും രണ്ടു പേർ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിക്കുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുത്രിയിലേക്കു മാറ്റി. ഫയർഫോഴ്സിന്‍റെയും പോലീസിന്‍റെയും നേതൃത്വത്തിൽ ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്. നൂറിലധികം പേർ ഇവിടെ ജോലി ചെയ്തിരുന്നു. ക്രിസ്മസ്, ന്യൂഇയർ വിപണി ലക്ഷ്യമാക്കി ധാരാളം പടക്കങ്ങൾ നിർമിച്ച പടക്കനിർമാണശാലയിലാണ് അപകടം നടന്നത്. കെട്ടിടത്തിലെ 23 മുറികളിലായാണ് പടക്കങ്ങൾ സംഭരിച്ചത്. ശിവകാശി സ്വദേശിയുടേതാണ് പടക്കശാല.

You might also like

Most Viewed