ശബരിമല യുവതീ പ്രവേശനം: പുതിയ ഒമ്പതംഗ ബെഞ്ച് രൂപീകരിക്കാൻ സുപ്രീം കോടതി; ഏപ്രിൽ 7 മുതൽ വാദം തുടങ്ങും


ഷീബ വിജയൻ
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാൻ പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നൽകുന്ന ഒമ്പതംഗ ബെഞ്ച് ഏപ്രിൽ 7 മുതൽ വാദം കേൾക്കും. കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ കക്ഷികളും മാർച്ച് 14-നകം തങ്ങളുടെ നിലപാടുകൾ രേഖാമൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.

ശബരിമല സ്ത്രീ പ്രവേശനത്തിന് പുറമെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, പാഴ്സി സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ മതപരമായ വിഷയങ്ങളും ഈ വിപുലമായ ബെഞ്ച് പരിശോധിക്കും. ഹർജികളെ എതിർക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരും പുനഃപരിശോധനയെ അനുകൂലിക്കുന്നുവെന്ന് കേന്ദ്ര സർക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. തന്ത്രിയുടെ അഭിഭാഷകൻ കൃഷ്ണകുമാർ സിംഗിനെ നോഡൽ അഭിഭാഷകനായി നിശ്ചയിച്ചു.

article-image

asadsasdasdads

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed