യോഗി ആദിത്യനാഥിനെ ബുൾഡോസർ നാഥ് എന്ന് വിളിക്കണമെന്ന് കോൺഗ്രസ്


ലക്നോ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബുൾഡോസർ നാഥ് എന്ന് വിളിക്കണമെന്ന് കോൺഗ്രസ്. യുവാക്കളുടെ സ്വപ്നങ്ങളെ ചവിട്ടിയരച്ച യോഗിയെ ബുൾഡോസർ നാഥ് അല്ലെങ്കിൽ ബുൾഡോസറുകളുടെ പ്രഭു എന്ന് വിളിക്കണമെന്നാണ് കോൺഗ്രസ് പറഞ്ഞത്. കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ ലക്നോവിൽ നടക്കാനിരുന്ന അഞ്ച് കിലോ മീറ്റർ ഓട്ടത്തിന് ലക്നോ പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു കോൺഗ്രസ് യോഗിയ്ക്കെതിരേ രംഗത്തെത്തിയത്. 

സ്ത്രീ മുന്നേറ്റത്തിനായി ലഡ്കി ഹൂൺ, ലഡ് സക്തീ ഹൂൺ' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പരിപാടി നടത്താനിരുന്നത്. ലക്നോവിൽ കോൺഗ്രസ് സംഘടിപ്പിച്ച മാരത്തണിൽ ഓടാൻ ആഗ്രഹിച്ച പെൺകുട്ടികളുടെ സ്വപ്നങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തകർത്തുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. സ്ത്രീ വിരുദ്ധനായ യോഗി ശക്തരായ സ്ത്രീകളുടെ സ്വപ്നങ്ങൾ ഇല്ലാതാക്കി എന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed