മുസഫർപൂരിൽ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ആറ് മരണം


മുസഫർപുർ

ബിഹാറിലെ മുസഫർപൂരിൽ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ആറ് പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ബേല ഏരിയയിലെ നൂഡിൽസ് നിർമാണ ഫാക്ടറിയിലാണ് അപകടമുണ്ടായത്. 

അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു.

You might also like

  • Straight Forward

Most Viewed