മഹാരാഷ്ട്രയിൽ‍ 23 പേർ‍ക്ക് കൂടി ഒമിക്രോൺ


മുംബൈ: മഹാരാഷ്ട്രയിൽ‍ 23 പേർ‍ക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 88 ആയി. ഇതിൽ‍ നാൽ പേർ‍ പ്രായപൂർ‍ത്തിയാകാത്തവരാണ്. പുതിയതായി രോഗം ബാധിച്ചവരിൽ‍ 13 പേർ‍ പുനെ ജില്ലയിൽ‍ നിന്നും മൂന്ന് പേർ‍ പുനെ മുൻസിപ്പൽ‍ കോർ‍പ്പറേഷൻ‍ മേഖലയിൽ‍ നിന്നുമുള്ളവരാണ്.

മുംബൈയിൽ നിന്ന് അഞ്ച്, ഒസ്മാനാബാദിൽ നിന്ന് രണ്ട്, താനെ, നാഗ്പൂർ, മീരാ−ഭയാന്ദർ എന്നിവിടങ്ങളിൽ നിന്ന് ഓരോ കേസും റിപ്പോർട്ട് ചെയ്തു. ഈ പുതിയ രോഗികളിൽ 18 പേർ വാക്സിനേഷൻ സ്വീകരിച്ചവരാണ്. ഒരാൾ വാക്സിനേഷൻ എടുത്തിട്ടില്ല. ഇവരിൽ 16 പേർ വിദേശത്തു നിന്നും വന്നവരാണ്. ഏഴു പേർ ഇവരുമായി സന്പർക്കം പുലർത്തിയവരാണ്.

You might also like

  • Straight Forward

Most Viewed