കോവിഡ് −വാക്സിൻ നിർബന്ധമാക്കി ഇക്വഡോർ


ക്വിറ്റോ

ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിൽ കോവിഡ് −19 വാക്സിൻ നിർബന്ധമാക്കി. കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിന്‍റെ വ്യാപനം തുടങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം. അഞ്ചോ അതിലധികമോ പ്രായമുള്ള എല്ലാവരും വാക്സിൻ എടുക്കമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.  ജനസംഖ്യയുടെ 77.2 ശതമാനം പേർക്ക് രണ്ട് ഡോസുകൾ നൽകിയിട്ടുണ്ട്. 900,000−ത്തിലധികം ആളുകൾക്ക് ഒരു ബൂസ്റ്റർ ഷോട്ട് ലഭിച്ചു. 

മുഴുവൻ ആളുകൾക്കും പ്രതിരോധ കുത്തിവയ്പ് നൽകുന്നതിന് മതിയായ ഡോസുകൾ ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. രാജ്യത്ത് ഇതുവരെ 5.38 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 33,624 പേർ മരിക്കുകയും ചെയ്തു. റെസ്റ്റോറന്‍റുകൾ, സിനിമാശാലകൾ, തിയേറ്ററുകൾ, ഷോപ്പിംഗ് സെന്‍ററുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഇക്വഡോർ ഇതിനകം നിർബന്ധമാക്കിയിട്ടുണ്ട്.

You might also like

Most Viewed