വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഇന്ത്യൻ സംഗീതം നിർബന്ധമാക്കണമെന്ന് ആവശ്യം


ന്യൂഡൽഹി

രാജ്യത്തെ വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഇന്ത്യൻ സംഗീതം നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻ‌സ് (ഐസിസിആർ). ഇക്കാര്യം ആവശ്യപ്പെട്ട് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് ഐസിസിആർ പ്രസിഡന്‍റ് വിനയ് സഹസ്രബുദ്ധെ കത്ത് നൽകി. ന്യൂഡൽഹിയിൽ നടന്ന ഐസിസിആർ യോഗത്തിൽ വച്ചാണ് കേന്ദ്രമന്ത്രിക്ക് ഐസിസിആർ പ്രസിഡന്‍റ് അടക്കമുള്ളവർ കത്ത് നൽകിയത്. 

രാജ്യത്തിന്‍റെ സംസ്കാരവുമായി ജനങ്ങളുടെ വൈകാരിക ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇത്തരമൊരു ചെറിയ ചുവടുവെയ്‌പ്പ് വളരെയധികം സഹായിച്ചേക്കാമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. വിഷയം അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി വിനയ് പറഞ്ഞു. അതേസമയം, ഈ നിർദ്ദേശത്തെക്കുറിച്ച് സിന്ധ്യ പ്രതികരിച്ചില്ല.

You might also like

Most Viewed