ഒമിക്രോൺ; രാത്രി കാല കർ‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ‍ ഏർ‍പ്പെടുത്താൻ‍ നിർദ്ദേശം


ന്യൂഡൽഹി

ഒമിക്രോണിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് നിയന്ത്രണത്തിൽ സംസ്ഥാനങ്ങൾക്കുള്ള പിന്തുണ തുടരും. താഴേതട്ടു മുതലുള്ള ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ഒമിക്രോൺ അവലോകന യോഗത്തിൽ ആവശ്യപ്പെട്ടു. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ‍ രാത്രി കാല കർ‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ‍ ഏർ‍പ്പെടുത്താൻ‍ ആരോഗ്യമന്ത്രാലയം നിർ‍ദ്ദേശം നൽ‍കി. 

ആൾ‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. ആഘോഷങ്ങൾ‍ക്ക് നിയന്ത്രണം വേണം. പോസിറ്റിവിറ്റി നിരക്ക് കൂടിയാൽ‍ ആ പ്രദേശത്തെ ഉടന്‍ കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിക്കണം. കണ്ടെയ്ൻമെന്‍റ് സോണുകളിലെ വീടുകൾ‍ തോറും രോഗ നിർ‍ണയ പരിശോധന നടത്തണം. അടിയന്തര സാഹചര്യങ്ങളിൽ‍ ആവശ്യമായ സംവിധാനങ്ങൾ‍ക്കായി കേന്ദ്രപാക്കേജിലെ പണം ചെലവഴിക്കാം. പ്രവർ‍ത്തന പുരോഗതി ഓരോ ദിവസവും ആരോഗ്യ സെക്രട്ടറിമാർ‍ വിലയിരുത്തി കേന്ദ്രത്തെ അറിയിക്കണം.  ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വാക്സിനേഷൻ നിരക്ക് കുറഞ്ഞ ജില്ലകളിൽ‍ പ്രതിരോധ കുത്തിവയ്പിന്‍റെ വേഗം കൂട്ടണം. ദേശീയ ശരാശരിയേക്കാൾ‍ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിൽ‍ വീടുകളിൽ‍ കൂടിയെത്തി വാക്സിനേഷൻ നൽ‍കി നിരക്ക് കൂട്ടണമെന്നും കേന്ദ്രം നിർദേശിച്ചു.

You might also like

Most Viewed