കുനൂർ ഹെലികോപ്റ്റർ അപകടം; തമിഴ്‌നാട് പോലീസ് അന്വേഷിക്കും
ചെന്നൈ: കുനൂരിൽ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉൾപ്പടെ 13 പേർ മരിച്ച ഹെലികോപ്റ്റർ അപകടം തമിഴ്‌നാട് പോലീസ് അന്വേഷിക്കുമെന്ന് ഡിജിപി ശൈലേന്ദ്ര ബാബു. ഊട്ടി എഡി എസ്പി മുത്തുമാണിക്യത്തിന്‍റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു. പ്രദേശവാസികളിൽ നിന്നും മൊഴിയെടുത്തെന്നും വിവരങ്ങൾ സംയുക്തസേന സംഘത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
