ഇന്ത്യയിൽ 8,503 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
ന്യൂഡൽഹി: രാജ്യത്ത് 8,503 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 624 പേർ കോവിഡ് മൂലം മരിച്ചു. 7,678 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്തെ നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 94,943ആയി. ആകെ രോഗമുക്തരുടെ എണ്ണം 3,41,05,066 ആയി ഉയർന്നു.
കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 4,74,735 ആയി എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
