അമ്മയും രണ്ടു മക്കളും തീകൊളുത്തി ജീവനൊടുക്കി
കോഴിക്കോട്: അമ്മയും രണ്ടു മക്കളും തീകൊളുത്തി ജീവനൊടുക്കി. പേരാന്പ്ര മുളിയങ്ങൽ നടക്കണ്ടി പ്രിയ (32) മക്കൾ പുണ്യതീർഥ (13), നിവേദിത (നാല്) എന്നിവരാണ് മരിച്ചത്. പുലർച്ചെ 2.30 ഓടെയാണ് സംഭവം. എട്ട് മാസങ്ങൾക്ക് മുൻപ് പ്രിയയുടെ ഭർത്താവ് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചിരുന്നു. ഇതെതുടർന്ന് പ്രിയ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ഗുരുതര പൊള്ളലേറ്റ മൂന്നുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പോലീസ് മേൽനടപടി സ്വീകരിച്ചു.
