ഇന്ത്യയിലെ 25 വിമാനത്താവളങ്ങൾകൂടി സ്വകാര്യവത്കരിക്കാൻ സർക്കാർ പദ്ധതി
ന്യൂഡൽഹി: അഞ്ചുവർ വർഷത്തിനുള്ളിൽ രാജ്യത്തെ 25 വിമാനത്താവളങ്ങൾകൂടി സ്വകാര്യവത്കരിക്കാൻ സർക്കാർ പദ്ധതി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള വിമാനത്താവളങ്ങൾ 2022 മുതൽ 2025വരെയുള്ള കാലയളവിലാകും സ്വകാര്യ വത്കരണ നടപടികൾ പൂർത്തിയാക്കുക. വ്യോമയാന സഹമന്ത്രി വി.കെ സിങാണ് ലോക്സഭിയിൽ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ ആസ്തിവിറ്റഴിക്കൽ പദ്ധതി(നാഷണൽ മോണിറ്റൈസേഷന് പൈപ്പ്ലൈന്)യിൽപ്പെടുത്തായാണ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നത്. ഭൂവനേശ്വർ, വാരണാസി, അമൃത്സർ, തിരുച്ചിറപ്പിള്ളി, ഇന്ഡോർ, റായ്പൂർ, കോഴിക്കോട്, കോയന്പത്തൂർ, നാഗ്പൂർ, പട്ന, മധുര, സൂറത്ത്, റാഞ്ചി, ജോധ്പൂർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാൽ, തിരുപ്പത്, ഹുബ്ലി, ഇംഫാൽ, അഗർത്തല, ഉദയ്പൂർ, ഡെറാഡൂണ്, രാജമുണ്ട്രി എന്നീ എയർപോർട്ടുകളാണ് പദ്ധതിക്കുകീഴിൽവരിക. 2019−20 സാന്പത്തിക വർഷത്തിൽ നാലുലക്ഷത്തിലേറെ പേർ യാത്രചെയ്ത എയർപോർട്ടുകളെയാണ് ഇതിനായി പരിഗണിച്ചത്.
തിരുച്ചിറപ്പിള്ളി ഉൾപ്പടെ 13 വിമാനത്താവളങ്ങൾ പൊതു−സ്വകാര്യ പങ്കാളത്തതിതലുമാകും പ്രവർത്തിക്കുക. പദ്ധതി നടപ്പിൽവന്നാലും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കുതന്നെയായിരിക്കും ഈവിമാനത്താവളങ്ങളുടെ ഉടമസ്ഥത. അഹമദബാദ്, ജയ്പൂർ, ലഖ്നൗ, ഗുവാഹട്ടി, തിരുവന്തപുരം, മംഗളുരു എന്നീ വിമാനത്താവളങ്ങൾ ഇപ്പോൾതന്നെ പൊതു−സ്വകാര്യ പങ്കാളത്തത്തിലാണ് പ്രവർത്തിക്കുന്നത്.
