ഇന്ത്യയിൽ 8,954 പുതിയ കോവിഡ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് 8,954 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 267 രോഗം ബാധിച്ചു മരിച്ചു. 10,207 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് നിലവിലുള്ള കോവിഡ് കേസുകൾ 99,023 ആയി.
രാജ്യത്ത് ഇതുവരെ 1,24,10,86,850 പേർക്ക് വാക്‌സിനേഷൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.