റഫാൽ യുദ്ധവിമാന ഇടപാടിൽ കൈക്കൂലി ആരോപണം


ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ കൈക്കൂലി ആരോപണം. റഫാൽ ഇടപാടിൽ ഏകദേശം 65 കോടി രൂപ ഇടനിലക്കാരന് കിട്ടിയെന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ട് രംഗത്തെത്തി. കൈക്കൂലിയുടെ വിവരങ്ങൾ ഉണ്ടായിട്ടും സിബിഐയും ഇഡിയും അന്വേഷിച്ചില്ലെന്നും മീഡിയപാർട്ട് വ്യക്തമാക്കി. വ്യാജ ഇൻവോയിസാണ് പണം കൈമാറാനായി ദസോ ഏവിയേഷൻ ഉപയോഗിച്ചത്. ഫ്രാൻസിലെ ദസോ ഏവിയേഷനിൽനിന്ന് 36 യുദ്ധവിമാനങ്ങൾ വാങ്ങിയതിൽ കോഴ ലഭിച്ചുവെന്ന ആരോപണം ശരിവക്കുന്ന രേഖകളാണ് മീഡിയപാർട്ട് പുറത്തുവിട്ടത്. 7.8 ബില്ല്യൺ യൂറോയ്ക്കാണ് ഇന്ത്യ ദസോ ഏവിയേഷനിൽനിന്ന് വിമാനങ്ങൾ വാങ്ങിയത്. 

മൗറീഷ്യസ് ആസ്ഥാനമായ ഇന്‍റർസ്റ്റെല്ലാർ ടെക്നോളജീസ് എന്ന കന്പനി മുഖേനെയാണ് കോഴപ്പണം കൈമാറിയിരിക്കുന്നത്. ഐടി കരാറുകളുടേയും മറ്റ് ബില്ലുകളുടേയും മറവിലാണ് സുഷിൻ ഗുപ്ത എന്ന ഇടനിലക്കാരന് പണം കൈമാറിയത്. ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2018 ഒക്ടോബർ 11ന് മൗറീഷ്യസിലെ അറ്റോണി ജനറലിന്‍റെ ഓഫീസ് വഴി ഇടനിലക്കാരന് കോഴ നൽകിയതിന്‍റെ എല്ലാ രേഖകളും ഇടനിലക്കാരന് ലഭിച്ചിരുന്നു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും ഇത് കൈമാറി. ഈ വിവരം സിബിഐക്ക് ലഭിക്കുന്പോൾ റഫാൽ ഇടപാട് അന്വേഷിക്കണമെന്ന പരാതി സിബിഐക്ക് മുന്നിലുണ്ടായിരുന്നു. വിവരങ്ങൾ ലഭിച്ചിട്ടും അന്വേഷിക്കാൻ സിബിഐയോ ഇഡിയോ തയാറായില്ലെന്ന് മീഡിയപാർട്ട് ആരോപിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed