മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ച സംഭവം:‌ പാക്കിസ്ഥാൻ സമുദ്ര സുരക്ഷാ ഏജൻസിക്കെതിരെ കേസെടുത്ത് ഇന്ത്യ


ന്യൂഡൽഹി: ഗുജറാത്ത് തീരത്തിനു സമീപം അറബിക്കടലിൽ മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ച സംഭവത്തിൽ‌ പാക്കിസ്ഥാൻ സമുദ്ര സുരക്ഷാ ഏജൻസിക്കെതിരെ (പിഎംഎസ്എ) കേസെടുത്ത് ഇന്ത്യ. പോർബന്തർ നവിബന്തർ പോലീസാണ് കേസെടുത്തത്. 10 പാക് നാവിക സേനാംഗങ്ങൾക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. 

പാക്കിസ്ഥാൻ മാരിടൈം സെക്യുരിറ്റി ഏജൻസി (പിഎംഎസ്എ) നടത്തിയ വെടിവയ്പിൽ മഹാരാഷ്‌ട്ര താനെ സ്വദേശിയായ ശ്രീധർ രമേഷ് ചാമ്‌രെ(32) ആണു കൊല്ലപ്പെട്ടത്. ഓഖയിൽനിന്ന് ഒക്ടോബർ 25നു മത്‌സ്യബന്ധനത്തിനു പോയ ബോട്ടിൽ ഏഴു പേരാണുണ്ടായിരുന്നതെന്ന് ദേവഭൂമി ദ്വാരക പോലീസ് സൂപ്രണ്ട് സുനിൽ ജോഷി പറഞ്ഞു. അഞ്ചുപേർ ഗുജറാത്തുകാരും രണ്ടു പേർ മഹാരാഷ്‌ട്രക്കാരുമായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed