വിദേശികൾക്കുള്ള യാത്രാനിയന്ത്രണം ഒഴിവാക്കി അമേരിക്ക

കോവിഡ് വാക്‌സിൻ പൂർണമായും സ്വീകരിച്ച വിദേശ സന്ദർശകർക്കായി യു.എസ് അതിർത്തികൾ വീണ്ടും തുറന്നു. 20 മാസത്തെ യാത്രാ നിരോധനത്തിന് ശേഷമാണ് ജോ ബൈഡൻ ഭരണകൂടം ഇന്നു മുതൽ വിദേശ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വാക്‌സിനേഷൻ തെളിയിക്കുന്ന ഔദ്യോഗിക രേഖകൾ സമർപ്പിക്കുകയും യാത്രയ്ക്ക് മൂന്നു ദിവസം മുമ്പ് ടെസ്റ്റ് നടത്തി നെഗറ്റീവാവുകയും ചെയ്യുന്നവർക്കായിരിക്കും യു.എസിലേക്ക് പ്രവേശനാനുമതിയെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.