ഇന്ത്യയിൽ 11,451 പേർക്ക് കൂടി കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് ഒരു ദിവസത്തിനിടെ 11,451 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തൊട്ടുമുൻപത്തെ ദിവസത്തേക്കാൾ രോഗികളുടെ എണ്ണം 5.5 ശതമാനം ഇന്ന് കൂടുതലാണ്. 266 മരണങ്ങളും 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 13,204 പേർക്ക് രോഗമുക്തിയുണ്ടായി. 

നിലവിൽ 1.42 ലക്ഷം ആളുകളാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. 7,124 പേർക്ക് രോഗം സ്ഥിരീകരിച്ച കേരളത്തിലാണ് പ്രതിദിന രോഗികളുടെ എണ്ണം കൂടുതൽ. മഹാരാഷ്ട്രയിൽ 892 പേർക്കും തമിഴ്നാട്ടിൽ 850 പേർക്കും പശ്ചിമ ബംഗാളിൽ 723 പേർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed