ചത്തീസ്ഗഡിൽ‍ ഭക്ഷ്യവിഷബാധ: കുട്ടികൾ‍ ഉൾ‍പ്പടെ 100 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


റായ്പുർ: ചത്തീസ്ഗഡിൽ‍ ഭക്ഷ്യവിഷബാധയെ തുടർ‍ന്ന് കുട്ടികൾ‍ ഉൾ‍പ്പടെ 100 പേരെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. അൻസുല ഗ്രാമത്തിലാണ് സംഭവം.  ഗ്രാമത്തിലുള്ള സ്‌കൂളിലെ പ്രധാന അധ്യാപകന്‍റെ വീട്ടിൽ‍ നടന്ന ചടങ്ങിൽ‍ പങ്കെടുത്തവർ‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഭക്ഷണം കഴിച്ചവർ‍ക്കെല്ലാം ഛർ‍ദിയും വയറിളക്കവുമുണ്ടായി. ഇവരെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു. 

കളക്ടർ‍ ദൊമാൻ സിംഗും ആശുപത്രിയിലെത്തി എല്ലാവരെയും ആരോഗ്യനില വിലയിരുത്തി. സംഭവത്തിൽ‍ വിശദമായ അന്വേഷണം നടത്തി റിപ്പോർ‍ട്ട് സമർ‍പ്പിക്കാൻ കളക്ടർ‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ‍ക്ക് നിർ‍ദേശം നൽ‍കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed