ഇന്ത്യയിൽ 24 മണിക്കൂറിനിടെ 18,870 പേർക്ക് കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 18,870 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിൽ കുറവ് വരുന്നത്. എന്നാൽ ചൊവ്വാഴ്ചത്തേക്കാൾ ഇന്ന് രോഗികളുടെ എണ്ണം അല്പം കൂടുതലാണ്. 

ചൊവ്വാഴ്ച 18,795 പേർക്കാണ് രോഗം പിടിപെട്ടത്. 378 മരണങ്ങളാണ് 24 മണിക്കൂറിനിടെ ഉണ്ടായത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 4.47 ലക്ഷം കടന്നു. രാജ്യത്ത് ഏറ്റവും അധികം കോവിഡ് രോഗികൾ നിലവിലുള്ള സംസ്ഥാനം കേരളമാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed