എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ നിയമനങ്ങളിൽ പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. എയ്ഡഡ് സ്ഥാപനങ്ങൾ, ദേവസ്വം ബോർഡ്, സഹകരണ സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ എന്നിവിടങ്ങളിലെല്ലാം നിയമനങ്ങൾക്കാണ് പോലീസ് വെരിഫിക്കേഷൻ വേണ്ടത്. നിയമനം ലഭിച്ച് ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാണം. ഇതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
മുന്നോക്ക സമുദായത്തിലെ പിന്നാക്കക്കാരെ കണ്ടെത്താൻ സർവേ നടത്താനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കുടുംബശ്രീക്കാണ് സർവേയുടെ ചുമതല. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് അടിസ്ഥാനത്തിലായിരിക്കും സാമൂഹിക, സാന്പത്തിക സർവേ. ഇതിനായി 75 ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.