മോൻസൺ പറ്റിച്ചതായി ശിൽപ്പി സുരേഷ്


തിരുവനന്തപുരം: മോൻസൺ മാവുങ്കലിന്‍റെ പക്കലുള്ള വിശ്വരൂപമടക്കമുള്ള ശിൽപങ്ങളിൽ പലതും തന്‍റേതാണെന്ന അവകാശവാദവുമായി ശിൽപ്പി സുരേഷ്. ശിൽപ്പങ്ങൾ നൽകിയ വകയിൽ മോൻസൺ 75 ലക്ഷം രൂപ നൽകാനുണ്ടെന്നും ഈ പണം ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും സുരേഷ് ഒരു സ്വകാര്യ വാർത്താ ചാനലിനോട് പറഞ്ഞു. ശിൽപ്പ നിർമാണ പാരന്പര്യമുള്ള കുടുംബാംഗമാണ് തന്‍റേത്. 

ദീർഘകാലം വിദേശത്തായിരുന്നു ജോലി. വർഷങ്ങളോളം അധ്വാനിച്ചാണ് ഓരോ ശിൽപ്പങ്ങൾ ഉണ്ടാക്കിയത്. ഈ ശിൽപ്പങ്ങളാണ് പുരാതന ശിൽപങ്ങളാക്കി മോൻസൺ പ്രചരിപ്പിച്ചത്. മോൻസനെതിരേ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതായും സുരേഷ് പറഞ്ഞു.

You might also like

Most Viewed