സിഎഎക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സർക്കാർ



ചെന്നൈ; കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമ ത്തിനെതിരെ തമിഴ്‌നാട് സർക്കാർ പ്രമേയം പാസാക്കി. ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതര തത്ത്വങ്ങള്‍ക്കു വിരുദ്ധവും രാജ്യത്തെ മതസൗഹാർദം തകര്‍ക്കുന്നതുമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സിഎഎയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങളുടെയും ആശങ്കകളും അഭിലാഷങ്ങളുമെല്ലാം കണക്കിലെടുത്തുവേണം ഒരു രാജ്യത്തിന്റെ ഭരണം നടക്കേണ്ടതെന്നത് ജനാധിപത്യതത്ത്വമാണ്. എന്നാൽ, അഭയാർത്ഥികളെ അവരുടെ ദയനീയസ്ഥിതി കണക്കിലെടുത്ത് ഊഷ്മളമായി സ്വീകരിക്കുന്ന തരത്തിലല്ല പൗരത്വ ഭേദഗതി നിയമം പാസാക്കിയിരിക്കുന്നതെന്നത് വളരെ വ്യക്തമാണ്. പകരം, അവർക്കിടയിൽ മതത്തിന്റെയും ജന്മനാടിന്റെയും അടിസ്ഥാനത്തിൽ വിവേചനം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്-സ്റ്റാലിൻ കൂട്ടിച്ചേർത്തു.

You might also like

Most Viewed