കോവിഡ്: ഇന്ത്യയിൽ 41,965 പുതിയ കേസുകൾ

ന്യുഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കുറിനുള്ളിൽ 41,965 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 460 മരണവും റിപ്പോർട്ട് ചെയ്യുന്നു. 33,964 പേർ ഇന്നലെ രോഗമുക്തരായി. 3,28,10,845 പേർ ഇതുവരെ രോഗികളായപ്പോൾ 3,19,93,644 പേർ രോഗമുക്തരായി. സജീവ രോഗികളുടെ എണ്ണം 3,78,181 ആണ്. 4,39,020 പേർ ഇതിനകം മരണമടഞ്ഞു.
പുതിയ കേസുകളിൽ 72 ശതമാനവും കേരളത്തിലാണ്.