കോഴിക്കോട് 800 ഡോസ് വാക്‌സിൻ ഉപയോഗശൂന്യമായതായി റിപ്പോർട്ട്

കോഴിക്കോട്: വാക്‌സിൻ സൂക്ഷിച്ചതിലെ അപാകത മൂലം കോഴിക്കോട് ജില്ലയിൽ 800 ഡോസ് വാക്‌സിൻ പാഴായതാി റിപ്പോർട്ട്. കോഴിക്കോട് ചെറൂപ്പ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപത്തിലൂടെ എട്ട് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായാണ് ഏകദേശ കണക്ക്.
തിങ്കളാഴ്ച വൈകിട്ട് എത്തിയ വാക്‌സിൻ ഡോസുകൾ ചൊവ്വാഴ്ച രാവിലെ വാക്‌സിനേഷൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുന്പോഴാണ് ഉപയോഗശൂന്യമായ വിവരം ജീവനക്കാർ തിരിച്ചറിഞ്ഞത്. ചെറൂപ്പ, പെരുവയൽ, പെരുമണ്ണ എന്നിവിടങ്ങളിലേക്കായിരുന്നു മരുന്ന്. സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.