സ്പ്രിങ്ക്ളർ: കരാറിൽ ശിവശങ്കറിന് ഗുഢതാത്പര്യങ്ങളില്ലായിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ട്


തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് വിവാദമായ സ്പ്രിങ്ക്ളർ ഇടപാടിൽ സർക്കാരിനെയും മുൻ ഐടി സെക്രട്ടറി എം.ശിവശങ്കറിനെയും വെള്ളപൂശി അന്വേഷണ റിപ്പോർട്ട്. കരാറിൽ ശിവശങ്കറിന് ഗുഢതാത്പര്യങ്ങളില്ലായിരുന്നുവെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ. ഇടപാടിനെക്കുറിച്ച് പരിശോധിച്ച രണ്ടാം സമിതിയുടെ റിപ്പോർട്ട് ആണിത്. നേരത്തെ സ്പ്രിങ്കളർ ഇടപാട് സംബന്ധിച്ച് ആദ്യം അന്വേഷിച്ച മാധവൻ നന്പ്യാർ സമിതി സർക്കാരിനും ശിവശങ്കറിനും എതിരായ റിപ്പോർട്ടാണ് നൽകിയത്. 

സ്പ്രിങ്കളർ കരാർ സംസ്ഥാന താത്പര്യങ്ങൾ വിരുദ്ധമായിരുന്നുവെന്നും വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾക്ക് മേൽ സ്വകാര്യ കമ്പനിക്ക് പൂർണ അധികാരം നൽകുന്ന സ്ഥിതിയുണ്ടായിരുന്നുവെന്നുമായിരുന്നു ആദ്യ സമിതിയുടെ കണ്ടെത്തൽ. ആദ്യ റിപ്പോർട്ട് തിരിച്ചടിയാകുമെന്ന് മനസിലാക്കിയ സർക്കാർ ഈ റിപ്പോർട്ട് പരിശോധിക്കാൻ രണ്ടാമതൊരു സമിതിയെ നിയോഗിക്കുകയായിരുന്നു. ഈ സമിതിയാണ് സർക്കാരിനെയും ശിവശങ്കറിനെയും വെള്ളപൂശി പുതിയ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed