ഇന്ത്യയിൽ 24 മണിക്കൂറിനിടെ 46,759 പേർക്ക് കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,759 പേർക്ക് കോവിഡ് സ്ഥിരീരിച്ചു. ഇതിൽ 70.14 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 32,801 പേർക്കാണ് വെള്ളിയാഴ്ച കേരളത്തിൽ കോവിഡ് പോസിറ്റീവായത്. 24 മണിക്കൂറിനിടെ രാജ്യത്ത് 509 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 179 മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 

രാജ്യത്ത് 3.26 കോടി പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3.18 കോടി ആളുകളും രോഗമുക്തി നേടി. കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗിക കണക്കനുസരിച്ച് 4.37 ലക്ഷം പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 3.59 ലക്ഷം പേർ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1.03 കോടി പേർ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ഇതുവരെ 62.29 കോടി ആളുകൾക്ക് വാക്സിൻ നൽകിയിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed