24 മണിക്കൂറിനിടെ ഇന്ത്യയിൽ 25,072 കോവിഡ് കേസുകൾ


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 389 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. 44,157 പേർ രോഗമുക്തി നേടി. കേന്ദ്ര സർക്കാർ കണക്കനുസരിച്ച് 4,34,756 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 

നിലവിൽ 3,33,924 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 3,24,49,306 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,95,543 പേർ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. രാജ്യത്ത് ഇതുവരെ 58,25,49,595 പേർക്കാണ് വാക്സിൻ നൽകിയത്.

You might also like

  • NEC

Most Viewed