സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.37 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. പെൺകുട്ടികളുടെ വിജയശതമാനം 99.67 ഉം ആൺകുട്ടികളുടേത് 99.13 ശതമാനവുമാണ്. കേന്ദ്രീയ വിദ്യാലയങ്ങൾ 100 ശതമാനം വിജയം നേടി. 65,184 വിദ്യാർത്ഥികളുടെ ഫലം ഓഗസ്റ്റ് 5 ന് മാത്രമാകും ലഭ്യമാകുക. ഇവരുടെ മൂല്യനിർണയം പുരോഗമിക്കുകയാണെന്ന് സിബിഎസ് ഇ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷ ഒഴിവാക്കി പ്രത്യേക മൂല്യനിർണ്ണയം വഴിയാണ് വിജയം നിർണയിച്ചത്.