അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾക്കുള്ള നിയന്ത്രണം നീട്ടി കേന്ദ്ര സർക്കാർ


 

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾക്കുള്ള നിയന്ത്രണം കേന്ദ്രം നീട്ടി. അടുത്തമാസം 31 വരെ വിമാന സര്‍വ്വീസുകൾക്കുള്ള നിയന്ത്രം തുടരും. കൊവിഡ് രണ്ടാംതരംഗത്തിന് ശേഷമാണ് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഗൾഫ് രാജ്യങ്ങൾ ഉൾപ്പടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് നിലവിൽ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിരോധനം നീക്കാനുള്ള ചര്‍ച്ചകൾ തുടര്‍ന്നുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾ വിമാന സര്‍വ്വീസുകൾ അനുവദിക്കുന്ന മുറക്ക് ഇന്ത്യയിലെയും നിയന്ത്രണങ്ങൾ നീക്കും എന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങൾ നൽകുന്നത്.

You might also like

Most Viewed