ലോക്സഭാ അംഗങ്ങളുടെ എണ്ണം 1000 ആക്കാൻ മോദി സർക്കാർ നീക്കമെന്ന് കോൺഗ്രസ്


 

ന്യൂഡൽഹി: ലോക്സഭാ അംഗങ്ങളുടെ എണ്ണം ഉയർത്താൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി കോൺഗ്രസ്. നിലവില്‍ 545 അംഗങ്ങളാണ് ലോക്സഭയില്‍ ഉള്ളത്. ഇത് ആയിരമാക്കി ഉയര്‍ത്താനാണ് നീക്കമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു. വിശാല കൂടിയാലോചന ഇല്ലാതെ ഇത്തരം നീക്കം നടത്തരുതെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു. ലോക്സഭാ അംഗങ്ങളുടെ എണ്ണം ആയിരമാക്കി ഉയര്‍ത്തിയ ശേഷം മൂന്നിലൊന്ന് വനിതകള്‍ക്ക് സംവരണം നൽകാനാണ് കേന്ദ്ര നീക്കമെന്നാണ് റിപ്പോർട്ടുകൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed