കേന്ദ്രമന്ത്രിമാരുടെ ഫോൺ ചോർത്തിയ സംഭവം വിശദീകരണം നൽകിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്ന് സുബ്രഹ്മണ്യൻ സ്വാമി


ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരുടെയും ആർഎസ്എസ് നേതാക്കളുടെയും ഉൾപ്പടെ ഫോണ്‍ ചോർത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്‍റിൽ വിശദീകരിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. കേന്ദ്ര സർക്കാർ വിഷയത്തിൽ വിശദീകരണം നൽകുന്നില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇസ്രയേൽ നിർമിത ചാര സോഫ്റ്റ് വയർ പെഗാസസ് ഉപയോഗിച്ച് 1,400 ഓളം ആളുകളുടെ ഫോണ്‍ വിവരങ്ങൾ കേന്ദ്രം ചോർത്തിയെന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇന്ത്യയിൽ മാത്രം 300 ഓളം പേരുടെ ഫോണ്‍ വിവരങ്ങൾ ചോർത്തിട്ടുണ്ട്. ഇതിൽ സുപ്രീംകോടതി ജഡ്ജിയും കേന്ദ്ര മന്ത്രിമാരും മുതിർന്ന ആർഎസ്എസ് നേതാക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed