കേരളത്തിൽ ബക്രീദ് പ്രമാണിച്ച് സന്പൂർണ ഇളവ് പ്രഖ്യാപിച്ചതിനെതിരെ സുപ്രീംകോടതിയിൽ ഹർജി


ന്യൂഡൽഹി: കേരളത്തിൽ ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം സമ്പൂർണ ഇളവ് അനുവദിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരേ സുപ്രീംകോടതിയിൽ ഹർജി. ഡൽഹി മലയാളിയായ പി.കെ.ഡി.നമ്പ്യാരാണ് ഹർജിക്കാരൻ. ഹർജി ഇന്ന് കോടതി പരിഗണിച്ചേക്കും. പൊതുതാത്പര്യം പരിഗണിക്കാതെയാണ് സർക്കാർ നടപടിയെന്ന് ഹർജിക്കാരൻ പരാതിപ്പെട്ടു. ഐഎംഎ ഉൾപ്പടെയുള്ളവർ എതിർത്തിട്ടും ചില സാമുദായിക താത്പര്യങ്ങൾ മുൻനിർത്തിയാണ് സർക്കാർ ഇളവുകൾ ഒഴിവാക്കിയത്.

കോവിഡ് മൂലം സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹച്യം നിലനിൽക്കുമ്പോഴാണ് സർക്കാർ ഇളവുകൾ എന്നതും ശ്രദ്ധയമാണെന്നും ഹർജിക്കാരൻ പറയുന്നു.

You might also like

Most Viewed