പാർലമെന്‍റിലെ ചർച്ചകൾ ക്രിയാത്മകമാകണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പാർലമെന്‍റിലെ ചർച്ചകൾ ക്രിയാത്മകമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏത് വിഷയത്തിലും പാർലമെന്‍റിൽ ചർച്ചയാകാം.
സർക്കാരിന് മറുപടി നൽകാൻ അവസരം നൽകണം. അർത്ഥവത്തായ ചർച്ചയാണ് സഭയിൽ നടക്കേണ്ടത്. കോവിഡ് പോരാട്ടം ശക്തമാക്കാൻ പ്രതിപക്ഷം നിർദ്ദേശങ്ങൾ നൽകണമെന്നും ശക്തമായ ചോദ്യങ്ങൾ ഉന്നയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.