ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേർ‍ക്ക് കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,703 പേർ‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 4,64,357 ആയി താഴ്ന്നു. 

97.17 ശതമാനമാണ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനുള്ളിൽ‍ 553 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ 4,03,281 പേരാണ് മരിച്ചത്. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്. 35,75,53,612 പേർ‍ക്കു കോവിഡ് വാക്സിന്‍ നൽ‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

You might also like

  • Lulu Exchange
  • Straight Forward

Most Viewed