രാജ്യത്ത് 24 മണിക്കൂറിൽ 45951 രോഗികള്‍; 817 മരണം


രാജ്യത്തെ കൊവിഡ് കണക്കില്‍ ആശ്വാസം. പ്രതിദിന രോഗികളുടെ എണ്ണം അമ്പതിനായിരത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിൽ 45951 പേര്‍ക്കാണ് കൊവിഡ് വ്യാപിച്ചത്. 817 പേർ മരിച്ചു. എല്ലാ സംസ്ഥാനങ്ങളിലും പതിനായിരത്തിന് താഴെയാണ് രോഗികൾ. അതിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. രോഗികളുടെ എണ്ണത്തിനൊപ്പം മരണ നിരക്കും കുറയുന്നത് വലിയ ആശ്വാസമാകുന്നു. സിറോ സർവ്വേയിൽ മഹാരാഷ്ട്രയിലെ 80 ശതമാനം ജനങ്ങളിലും കൊവിഡ് വന്നുപോയവരിൽ കണ്ടെത്തുന്ന ആന്‍റിബോഡി കണ്ടെത്തി. ഇതോടെ മൂന്നാം തരംഗം രണ്ടാമത്തേതിന്‍റേ അത്രയും തീവ്രമാകില്ല എന്ന നിഗമനത്തിലാണ് ആരോഗ്യ വിദഗ്ധർ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed