കൊവാക്സിൻ വാങ്ങാനുള്ള 324 ദശലക്ഷം ഡോളറിന്‍റെ കരാർ ബ്രസീൽ റദ്ദാക്കി


റിയോ ഡി ഷാനിറോ: ഇന്ത്യൻ നിർമിത കോവിഡ് വാക്സിനായ കൊവാക്സിൻ വാങ്ങാനുള്ള 324 ദശലക്ഷം ഡോളറിന്‍റെ കരാർ ബ്രസീൽ റദ്ദാക്കി. പ്രസിഡന്‍റ് ജെയർ ബോൾസോനാരോയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഫെഡറൽ കൺട്രോളറുടെ (സിജിയു) നിർദേശത്തെ തുടർന്നാണ് കരാർ റദ്ദാക്കുന്നതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.  

ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ 20 ദശലക്ഷം ഡോസുകൾ വാങ്ങാനായിരുന്നു കരാർ. ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി മാർസെലോ ക്യൂറോഗ അറിയിച്ചു. സിജിയുവിന്‍റെ പ്രാഥമിക അന്വേഷണത്തിൽ ഇടപാടിൽ ക്രമക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ല. എന്നാൽ കൂടുതൽ പരിശോധനയ്ക്കായി കരാർ റദ്ദാക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

You might also like

Most Viewed