രാജ്യത്ത് 54,069 പേർക്കു കൂടി കോവിഡ്; 68,885 പേർക്ക് രോഗമുക്തി


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് സ്ഥിരീകരിച്ചത് 54,069 പേർക്ക്. ഈ സമയം 68,885 പേർ രോഗമുക്തി നേടി. 1,321 പേർ മരിച്ചു. ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3,00,82,778 പേർക്കാണ്. ഇതിൽ 2,90,63,740 പേർ രോഗമുക്തി നേടി. ആകെ 3,91,981 പേർ മരിച്ചു. നിലവിൽ 6,27,057 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 30,16,26,028 വാക്സിനേഷനാണ് നടന്നത്. രോഗമുക്തി നിരക്ക് 96.61 ശതമാനമായി വര്‍ധിച്ചു. പ്രതിവാര രോഗമുക്തി നിരക്ക് അഞ്ചിൽ താഴെയാണ്, 3.04 ശതമാനം. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.74 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed