സ്കൂൾ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ പലിശരഹിത വായ്പ പദ്ധതി


തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ പലിശരഹിത വായ്പ പദ്ധതി. വിദ്യാതരംഗിണി എന്ന പേരിലാണ് പദ്ധതി. സഹകരണ സംഘങ്ങളും ബാങ്കുകളും വഴിയാണ് വായ്പ നൽകുന്നത്. ഡിജിറ്റൽ പഠനം വഴിമുട്ടുന്ന കുട്ടികളെ സഹായിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ഒരു വിദ്യാർത്ഥിക്ക് സ്മാർട്ട്ഫോൺ വാങ്ങാൻ 10,000 രൂപ വരെ പലിശരഹിത വായ്പ ലഭിക്കും. വെള്ളിയാഴ്ച മുതൽ ജൂലൈ 31 വരെ വായ്പ നൽകും. ഒരു സംഘത്തിന് 50,000 രൂപ വരെ വായ്പ നൽകാം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed