മുംബൈയിൽ‍ കനത്ത മഴ


മുംബൈ: മഹാരാഷ്ട്രയിൽ‍ തെക്ക് പടിഞ്ഞാറൻ കാലവർ‍ഷം ശക്തിപ്രാപിക്കുന്നു. രാവിലെ മുതൽ‍ ലഭിക്കുന്ന കനത്ത മഴയിൽ‍ മുംബൈയിൽ‍ വെള്ളക്കെട്ട് രൂപപ്പെട്ടു. രണ്ട് ദിവസത്തിനുള്ളിൽ‍ കാലവർ‍ഷം തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ഒഡീഷ, പശ്ചിമ ബംഗാൾ‍ എന്നീ സംസ്ഥാനങ്ങളുടെ ചിലയിടങ്ങളിലുമെത്തുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

സാധാരണയായി ജൂൺ പത്തിനാണ് കാലവർ‍ഷം മുംബൈയിലെത്തുന്നത്. ഇത്തവണ ഒരു ദിവസം മുന്നേയെത്തി. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ‍ കനത്ത മഴയ്ക്ക് സാധ്യതുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

രാവിലെ കോലബയിൽ‍ 65.4 മില്ലിമീറ്ററും സാന്താക്രൂസിൽ‍ 50.4 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. ചൊവ്വാഴ്ച രാത്രി മുതൽ‍ ദക്ഷിണ മുംബൈയിൽ‍ കനത്ത മഴ തുടരുകയാണ്. ബ്രീച്ച് കാൻഡിയിൽ‍ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡും ഫുട്പാത്തും വെള്ളത്തിനടിയിലായി.

You might also like

Most Viewed