ശ​മ്പ​ളം ന​ൽ​കാ​ൻ പ​ണ​മി​ല്ല; മും​ബൈ​യി​ലെ ഹ​യാ​ത്ത് റീ​ജ​ൻ​സി അ​ട​ച്ചു പൂ​ട്ടി


മുംബൈ: മുംബൈയിലെ പ്രസിദ്ധമായ പഞ്ചനക്ഷത്ര ഹോട്ടല്‍ ദ് ഹയാത്ത് റീജന്‍സി അടച്ചു പൂട്ടി. ശമ്പളം നല്‍കാനും മറ്റ് ആവശ്യങ്ങള്‍ക്കും പണം ഇല്ലാത്തതിനാൽ ഹോട്ടല്‍ തത്കാലത്തേക്ക് അടച്ച് പൂട്ടുകയാണെന്ന് ജീവനക്കാര്‍ക്ക് നല്‍കിയ നോട്ടീസില്‍ കമ്പനി അറിയിച്ചു. ഹയാത്ത് ബുക്കിംഗ് ചാനലുകളിലൂടെ റിസര്‍വേഷന്‍ സ്വീകരിക്കുന്നതും താത്കാലികമായി നിര്‍ത്തിവച്ചു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. എഷ്യന്‍ ഹോട്ടല്‍സ്(വെസ്റ്റ്) ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍ ഹയാത്ത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed