എന്ത് തടസ്സങ്ങളുണ്ടായാലും വനിതാ സംവരണം യാഥാർത്ഥ്യമാക്കും; എതിർപ്പുകളെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഷീബ വിജയൻ
ന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതാ സംവരണം ഉറപ്പായും നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പുകൾക്ക് ഇതിന്റെ നടപ്പാക്കൽ തടയാനാവില്ലെന്നും അദ്ദേഹം ശനിയാഴ്ച വ്യക്തമാക്കി. എക്സിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് രാജ്യത്തെ നാരീശക്തിക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മോദി ആവർത്തിച്ചത്.
നാരീശക്തിയെ ശാക്തീകരിക്കാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയത്തിൽ യാതൊരു മാറ്റവുമില്ലെന്നും, മുന്നിലുള്ള എല്ലാ തടസ്സങ്ങളും നീക്കി വനിതാ സംവരണം യാഥാർത്ഥ്യമാക്കുമെന്ന് രാജ്യത്തെ ഓരോ സ്ത്രീക്കും ഉറപ്പുനൽകുന്നതായും പ്രധാനമന്ത്രി പറഞ്ഞു. വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കുന്നവരുടെ ആവേശം വളരെ വലുതാണെന്നും, തകർക്കാനാവാത്ത ധൈര്യത്തോടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെന്റിലും നിയമസഭകളിലും സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിക്കുന്നത് തടയാൻ എതിരാളികൾക്ക് കഴിയില്ലെന്നും, അത് നടപ്പിലാകാൻ ഇനി സമയത്തിന്റെ കാര്യം മാത്രമേയുള്ളൂ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ccvcvcvxvcx


