മണ്ഡല പുനർനിർണയ ബിൽ: എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്; ഡിഎംകെയെയും എൻസിപിയെയും അനുനയിപ്പിക്കാൻ ഇന്ത്യാ സഖ്യം


ശാരിക

ന്യൂഡൽഹി: നിർണായകമായ മണ്ഡല പുനർനിർണയ ബിൽ ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കെ, പാർട്ടി എംപിമാർക്ക് കോൺഗ്രസ് വിപ്പ് നൽകി. നവംബർ 30 മുതൽ ഡിസംബർ 3 വരെ സഭയിൽ നിർബന്ധമായും ഹാജരാകണമെന്നും പാർട്ടി നിലപാടിനെ പിന്തുണയ്ക്കണമെന്നുമാണ് നിർദേശം. വിദേശത്തുള്ള എംപിമാരോട് എത്രയും വേഗം മടങ്ങിയെത്താനും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച ഡിഎംകെയെയും എൻസിപി (ശരദ് പവാർ വിഭാഗം) നേതൃത്വത്തെയും അനുനയിപ്പിച്ച് നിലപാടിൽ നിന്ന് പിന്തിരിപ്പിക്കാൻ ഇന്ത്യാ സഖ്യം നീക്കം ശക്തമാക്കി. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സഖ്യനേതാക്കളുടെ സംഘം ചെന്നൈയിലും മുംബൈയിലുമെത്തി എം.കെ. സ്റ്റാലിനുമായും ശരദ് പവാറുമായും കൂടിക്കാഴ്ച നടത്തും.

സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, എം.എ. ബേബി, മമത ബാനർജി, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർക്ക് പുറമെ കേരളം, കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരും അടങ്ങുന്ന ഉന്നതതല സംഘമാണ് ചർച്ചകൾക്കായി പുറപ്പെട്ടത്. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി, തമിഴ് വിരുദ്ധ ശക്തികൾക്കെതിരെ സഹോദരൻ സ്റ്റാലിൻ പാറപോലെ ഉറച്ചുനിൽക്കുമെന്നും ബില്ലിനെ ഒന്നിച്ച് നിന്ന് പരാജയപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി എക്സിൽ (ട്വിറ്റർ) കുറിച്ചു.

article-image

ോൂിോ

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed