പഹൽഗാമും ഓപ്പറേഷൻ സിന്ദൂറും ഇനി വെള്ളിത്തിരയിൽ; അർജുൻ സർജ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രത്തിന് അയോധ്യയിൽ പൂജ


ഷീബ വിജയൻ


അയോധ്യ: പഹൽഗാം ഭീകരാക്രമണവും തുടർന്നുണ്ടായ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറും പ്രമേയമാക്കി ഒരുങ്ങുന്ന ബഹുഭാഷാ ചിത്രത്തിന് അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ പൂജാച്ചടങ്ങുകളോടെ തുടക്കമായി. ആക്ഷൻ താരം അർജുൻ സർജ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വിരമിച്ച കരസേനാ ഉദ്യോഗസ്ഥൻ മേജർ വിജയ് ഭാർഗവാണ്. പ്രസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജാച്ചടങ്ങിൽ അർജുൻ സർജയും ഭാര്യ നിവേദിത അർജുനും പങ്കെടുത്തു. ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ പൂജ നടത്തി ചിത്രീകരണം ആരംഭിക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണിതെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

സൈനിക ജീവിതത്തിലെ യഥാർത്ഥ അനുഭവപരിചയം തിരക്കഥയിൽ ഉൾപ്പെടുത്താനാണ് മേജർ വിജയ് ഭാർഗവിനെ ഭാഗമാക്കിയതെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. പേര് ഇതുവരെ തീരുമാനിച്ചിട്ടില്ലാത്ത ചിത്രം ഹിന്ദിയിൽ നിർമ്മിച്ച് ഒമ്പത് ഭാഷകളിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. വരും മാസങ്ങളിൽ ചിത്രീകരണം ആരംഭിച്ച് 2027 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തിൽ സിനിമ തിയേറ്ററുകളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മറ്റ് താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്തുവിടും. നേരത്തെ ഇതേ നിർമ്മാതാക്കളുമായി ചേർന്ന് മേജർ രവിയും ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി പഹൽഗാം എന്ന ചിത്രം മൂകാംബിക ക്ഷേത്രത്തിൽ പൂജ നടത്തി പ്രഖ്യാപിച്ചിരുന്നു. അതേ പ്രോജക്ട് തന്നെയാണോ ഇപ്പോൾ അർജുൻ സർജ സംവിധാനം ചെയ്യുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.

article-image

eadssssa

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed