പേര് ഡോങ്കി, ജാതി അനിമൽ; മധ്യപ്രദേശിൽ കഴുതയുടെ പേരിൽ നഴ്സിങ് സർട്ടിഫിക്കറ്റ്, പൊലീസ് അന്വേഷണം ആരംഭിച്ചു


ഷീബ വിജയൻ


ഭോപ്പാൽ: മധ്യപ്രദേശ് നഴ്സിങ് രജിസ്ട്രേഷൻ കൗൺസിലിന്റെ ഓൺലൈൻ സംവിധാനത്തിലെ ഗുരുതരമായ സുരക്ഷാ വീഴ്ച പുറത്തുവന്നതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോങ്കി എം.പി.എൻ.ആർ.സി എന്ന പേരിൽ നഴ്സിങ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ച സംഭവത്തിലാണ് ഭോപ്പാലിലെ ടി.ടി നഗർ പൊലീസ് കേസെടുത്തത്. പോർട്ടലിലെ അപാകതകൾ തുറന്നുകാട്ടാനായി നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് രവി പർമറാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്. അപേക്ഷകന്റെ പേര് ഡോങ്കി എം.പി.എൻ.ആർ.സി, പിതാവിന്റെ പേര് ഡോങ്കി ഫാദർ, മാതാവിന്റെ പേര് ഡോങ്കി മദർ, ജാതി അനിമൽ എന്നിങ്ങനെ നൽകിയാണ് അദ്ദേഹം അപേക്ഷ സമർപ്പിച്ചത്.

യാതൊരുവിധ രേഖാപരിശോധനയും കൂടാതെ പോർട്ടൽ ഈ അപേക്ഷ സ്വീകരിക്കുകയും, 2,050 രൂപ ഫീസ് വാങ്ങിയ ശേഷം സെപ്റ്റംബർ 25-ന് ഡിജിറ്റൽ നഴ്സിങ് സർട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്തു. 2031 സെപ്റ്റംബർ 24 വരെ കാലാവധിയുള്ള സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ആരോഗ്യമേഖല പോലുള്ള അതീവ പ്രാധാന്യമുള്ള രംഗത്തേക്ക് ആർക്കും എളുപ്പത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നേടിയെടുക്കാൻ സാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് രവി പർമർ വിമർശിച്ചു. ഒക്ടോബർ ഒന്നിന് അദ്ദേഹം തെളിവുകൾ സഹിതം പൊലീസിൽ പരാതി നൽകി. തുടർന്ന് നഴ്സിങ് കൗൺസിലിന് നോട്ടീസ് അയച്ചതായി പൊലീസ് അറിയിച്ചെങ്കിലും, ഉദ്യോഗസ്ഥർ ഇതുവരെ ഹാജരായിട്ടില്ലെന്നാണ് പരാതിക്കാരന്റെ ആരോപണം.

article-image

aerwefdrew

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed