ഇന്ത്യയിൽ പ്രതിദിന കോവിഡ് ബാധിതർ ഇന്നും നാല് ലക്ഷത്തിന് മുകളിൽ

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതർ ഇന്നും നാല് ലക്ഷത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,03,738 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 37,36,648 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,092 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. 24 സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പൂർണമായി അടച്ചിട്ടിരിക്കുകയാണ്.