കോവിഡ് ഭേദമായവരിൽ ഫംഗസ് രോഗം പടരുന്നതായി കണ്ടെത്തൽ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആശങ്കയായി അപൂർവ ഫംഗസും. മ്യൂക്കോർമൈക്കോസിസ് എന്ന ഫംഗസ് രോഗമാണ് കോവിഡ് ഭേദമായവരിൽ വർധിക്കുന്നത്. മഹാരാഷ്ട്രയിൽ ഇതുമൂലം എട്ടുപേർ മരിക്കുകയും ചെയ്തു. ഗുജറാത്തിലും ഡൽഹിയിലും ഇത്തരത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മനുഷ്യരുടെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തെ ഈ ഫംഗസ് ബാധ ബാധിക്കുന്നതാണ് ഇതിനെ അപകടകാരിയാക്കുന്നത്.
കടുത്ത പ്രമേഹ രോഗികളിലാണ് ഫംഗസ് ബാധ കൂടുതലായി ബാധിക്കുന്നത്. ചിലർക്ക് കാഴ്ച നഷ്ടപ്പെട്ടതായും വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്ത് നിലവിൽ ഇരുന്നൂറിലധികം പേരിൽ ഈ രോഗബാധ സ്ഥിരീകരിച്ചതായാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ നൽകുന്ന വിവരം.